'ബാലഗോപാൽ ജി.എസ്.ടിയെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും മനസിലായിട്ടില്ല'; വി.മുരളീധരൻ

ധനകാര്യ കമ്മിഷൻ്റെ മാനദണ്ഡം തിരുത്തണമെന്നതാണ്ആ വശ്യമെങ്കിൽ ജന്തർ മന്ദറിൽ സമരം ചെയ്യുകയല്ല വേണ്ടതെന്നും കേരളത്തിലെത്തി ചർച്ച ചെയ്താണ് ധനകാര്യ കമ്മീഷൻ മാനദണ്ഡം രൂപീകരിച്ചതെന്നും വി.മുരളീധരൻ

Update: 2024-02-09 10:14 GMT
Advertising

ഡൽഹി: കേരളത്തിൻ്റെ കിട്ടാനുള്ള കണക്കുകൾ സഭയിൽ പറയുന്നില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ജന്തർ മന്ദറിൽ മൈക്ക് കെട്ടി പറയുകയല്ല വേണ്ടതെന്നും കോടതിയിൽ കൊടുത്ത കണക്ക് പുറത്ത് വരട്ടെ അപ്പോൾ മറുപടി പറയാമെന്നും വി.മുരളീധരൻ പറഞ്ഞു.


ധനകാര്യ കമ്മിഷൻ്റെ മാനദണ്ഡം തിരുത്തണം എന്നാണ് ആവശ്യമെങ്കിൽ ജന്തർ മന്ദറിൽ സമരം ചെയ്യുക അല്ല വേണ്ടതെന്നും കേരളത്തിലെത്തി ചർച്ച ചെയ്താണ് ധനകാര്യ കമ്മീഷൻ മാനദണ്ഡം രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇ.ഡി നോട്ടീസ് പേടിച്ച് നടക്കുന്ന അരവിന്ദ് കെജ്‌രിവാളിനെ ആണ് വേദിയിൽ ഇരുത്തിയതെന്ന് പരിഹസിച്ച മുരളീധരൻ മകൾ വാങ്ങിയ പണത്തിൻ്റെ കാര്യത്തിൽ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രിയാണെന്നും മകളുടെ കമ്പനി എന്ത് സേവനം നൽകിയെന്ന് മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെട്ടു.


മുഖ്യമന്ത്രിക്ക് ധനകാര്യത്തെക്കുറിച്ചൊന്നും അറിയില്ലെന്നും ബാലഗോപാൽ ജിഎസ്ടിയെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും മനസ്സിലായില്ലെന്നും മുരളീധരൻ പരിഹസിച്ചു. കള്ളന്മാരുടെ കൂട്ടായ്മ എന്ന് പരിഹാസം. കർണാടകക്ക് കിട്ടാനുള്ള പണത്തിൻ്റെ കണക്കിൽ സർക്കാർ കള്ളം പറയുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News