വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെ തള്ളി ആരോഗ്യമന്ത്രി

വാക്കിലെ നീതി മന്ത്രി പ്രവൃത്തിയിലും കാണിക്കണമെന്ന് ഹർഷിന പ്രതികരിച്ചു

Update: 2023-08-10 13:21 GMT
Advertising

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെ തള്ളി ആരോഗ്യമന്ത്രി. കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിക്കില്ലെന്നുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തനിക്കുള്ള നീതി പ്രവൃത്തിയിൽ കാണിക്കണമെന്ന് ഹർഷിന പ്രതികരിച്ചു.

നിലവിലുള്ള തെളിവുകൾ വെച്ച് എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ല എന്നാണ് ജില്ലാതല മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മെഡിക്കൽ നെഗ്ലിജൻസ് ആരാണ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു

വാക്കിലെ നീതി മന്ത്രി പ്രവൃത്തിയിലും കാണിക്കണമെന്ന് ഹർഷിന പ്രതികരിച്ചു. 16ന് സമരസമിതി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2017ൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്നായിരുന്നു അസിസ്റ്റൻറ് കമ്മീഷണർ കെ സുദർശൻ നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതിനെതിരെ പോലീസ് സംസ്ഥാന ഉന്നതതല അപ്പീൽ അതോറിറ്റിയെ സമീപിക്കും.

Full View

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News