പേവിഷബാധാ മരണം: കൂടുതൽ പേരും വാക്‌സിനെടുത്തിരുന്നില്ലെന്ന് ആരോഗ്യമന്ത്രി

വിഷയം ആരോഗ്യവകുപ്പ് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2022-08-25 11:28 GMT
Advertising

കേരളത്തിൽ പേവിഷബാധയെ തുടർന്ന് മരിച്ചവരിൽ കൂടുതൽ പേരും വാക്‌സിനെടുത്തിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആഴത്തിൽ മുറിവേറ്റവരാണ് വാക്സിനെടുത്ത ശേഷം മരിച്ചത്.

വാക്‌സിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. നായയുടെ കടിയേൽക്കുന്ന സംഭവങ്ങൾ കേരളത്തിൽ കൂടിയതായും വിഷയം ആരോഗ്യവകുപ്പ് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖത്തും കൈകളിലും കടിയേൽക്കുമ്പോൾ വൈറസ് വേ​ഗത്തിൽ തലച്ചോറിലെത്താനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം. തൃശൂരിൽ മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തൃശൂർ എരുമപ്പെട്ടി തയ്യൂർ റോഡിലാണ് 12കാരൻ ഉൾപ്പെടെ മൂന്നു പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞദിവസം കോട്ടയത്തും തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. വെള്ളൂരിൽ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News