70 ശതമാനം വിദ്യാർഥികൾ ബഹിഷ്‌കരിച്ചിട്ടും എംബിബിഎസ് പരീക്ഷ തുടരാൻ ആരോഗ്യസർവകലാശാല

മതിയായ ക്ലാസ് ലഭിച്ചിട്ടില്ലെന്ന വിദ്യാർഥികളുടെ പരാതി സർവകലാശാല തള്ളിയിരിക്കുകയാണ്

Update: 2022-04-01 11:37 GMT
Advertising

70 ശതമാനം വിദ്യാർഥികൾ ബഹിഷ്‌കരിച്ചിട്ടും നാലാം വർഷ എംബിബിഎസ് പരീക്ഷ തുടരാൻ ആരോഗ്യസർവകലാശാല. പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബറിൽ നടക്കുമെന്നും വിദ്യാർഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്നും സർവകലാശാല അറിയിച്ചു. നാലാം തിയ്യതി കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർവകലാശാലയുടെ തീരുമാനം. അഞ്ചാം തിയ്യതിയാണ് ഇനി അടുത്ത പരീക്ഷ നടക്കാനുള്ളത്. 31 ലെ പരീക്ഷയുടെ ഹാജർ പരിഗണിച്ച് പരീക്ഷ പുനഃക്രമീകരിക്കാമെന്നാണ് സർവകലാശാല ഹൈകോടതിയെ അറിയിച്ചിരുന്നത്. മതിയായ ക്ലാസ് ലഭിച്ചിട്ടില്ലെന്ന വിദ്യാർഥികളുടെ പരാതി സർവകലാശാല തള്ളിയിരിക്കുകയാണ്.

അതേസമയം, അവസാന വർഷ എംബിബിഎസ് പരീക്ഷ മാറ്റിവെക്കണമെന്നും മൂന്നു മാസത്തിനകം പ്രത്യേക പരീക്ഷ നടത്തണമെന്നും ആരോഗ്യസർവകലാശാല വിദ്യാർഥി യൂനിയൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം പ്രത്യേക പരീക്ഷ നടത്തണമെന്ന് എസ്എഫ്‌ഐ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂനിറ്റ് പറഞ്ഞു. അതേസമയം, വിദ്യാർഥികളുമായ ചർച്ച നടത്തി അനുഭാവപൂർണമായ തീരുമാനമെടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി നിർദേശിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എംപി ആരോഗ്യസർവകലാശാല വിസിക്ക് കത്തയച്ചു. പരീക്ഷാ നടത്തിപ്പിൽ വിദ്യാർഥികളുടെ ആശങ്ക പരിഗണിക്കണമെന്ന് മെഡിക്കൽ ഫ്രട്ടേണ്‌സ് ആവശ്യപ്പെട്ടു.

Health University to continue MBBS exams despite boycott of 70 per cent students

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News