കനത്ത മഴ: കുവൈത്ത്-കണ്ണൂർ വിമാനം കൊച്ചിയിലറക്കി

കണ്ണൂരിൽ മതിൽ തകർന്നു, വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

Update: 2024-07-18 05:40 GMT
Advertising

കൊച്ചി: കനത്ത മഴയും പ്രതികൂല കാലാവസ്ഥയെയും തു‌ടർന്ന് വിമാനം അടിയന്തരമായി ഇറക്കി. കണ്ണൂരിൽ ഇറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. കുവൈത്ത്-കണ്ണൂർ വിമാനമാണിത്. കാലാവസ്ഥ അനുകൂലമായാൽ വിമാനം കണ്ണൂർക്ക് തിരിക്കും. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയിട്ടില്ല.

കനത്ത മഴയെ തുടർന്ന സംസ്ഥാനത്ത് പരക്കെ നാശനഷ്ടം സംഭവിച്ചു. കണ്ണൂർ അഞ്ചരക്കണ്ടിയിൽ മതിൽ ഇടിഞ്ഞുവീണ് അപകടമുണ്ടായി. ഇതുവഴി വന്ന മദ്രസ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ മതിലാണ് ഇടിഞ്ഞുവീണത്.

പാലക്കാട് മുൻസിപ്പൽ സ്റ്റാൻ്റിന് സമീപം മരം കടപുഴകി വീണു. റോഡിലേക്ക് വീണ മരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി. മഴ ശക്തമാകുന്നതോടെ ജാ​ഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

വയനാട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോ,ട് കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News