ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമോ? ഹൈക്കോടതി വിധി ഇന്ന്
റിപ്പോർട്ട് പുറത്തുവിടുന്നത് വ്യക്തികളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി
കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണോ എന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ട് പുറത്തുവിടുന്നത് വ്യക്തികളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുക. ജസ്റ്റിസ് വി.ജി അരുണാണ് വിധിപറയുക.
എന്നാൽ ഹരജിക്കാരന് ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്ന് വിവരാവകാശ കമ്മീഷൻ വാദിച്ചിരുന്നു. കേസിൽ കക്ഷി ചേർന്ന ഡബ്ള്യൂ.സി.സിയും റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഹരജിക്കാരൻ്റെ നടപടി ഏറെ സംശയാസ്പദമെന്നാണ് ഡബ്ള്യൂ.സി.സിയുടെ വാദം.
വ്യക്തിപരമായ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അതൊഴിവാക്കി പ്രസിദ്ധീകരിക്കുമെന്നും വിവരാവകാശ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.