പുഴയിലെ ഒഴുക്ക് ഗൗരവതരം; ചാലക്കുടിയിൽ അതീവ ജാഗ്രത
''മുന്നറിയിപ്പുകൾ എപ്പോൾ വേണമെങ്കിലും മാറാം. ഒരു മണിക്കൂറിനുള്ളിൽ അതിശക്ത മഴയ്ക്ക് സാധ്യത''
തശൂര്‍: ചാലക്കുടിപ്പുഴയിലെ ഒഴുക്കിനെ ഗൗരവതരമായി കാണണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. പുഴയുടെ തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കണം. ചാലക്കുടിയിൽ ഒരു മണിക്കൂറിനുള്ളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും വൈകുന്നേരത്തോടെ പുഴയിൽ ജലനിരപ്പുയരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ചാലക്കുടിയിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം. മുന്നറിയിപ്പുകൾ എപ്പോൾ വേണമെങ്കിലും മാറാം. വേണമെങ്കിൽ മത്സ്യ തൊഴിലാളികളുടെ ബോട്ടുകൾ ഉപയോഗിക്കാം. ഒരു എൻ.ഡി.ആർ.എഫ് സംഘം കൂടി എത്തുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവർത്തന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിൽക്കണമെന്നും മന്ത്രി നിർദേശം നൽകി.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുകയാണ്. അലർട്ടുകളിലെ മാറ്റം ഗൗരവതരമായി കാണണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങൾ പാലിക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.