ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ച് ഹൈക്കോടതി
ഭിന്നശേഷിക്കാരനായ ഡോക്ടറുടെ പ്രമോഷൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി ഉത്തരവ്
Update: 2025-01-08 12:09 GMT
തിരുവനന്തപുരം: കോടതി ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ചതിനാൽ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്കാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് കോടതിയലക്ഷ്യ ഹരജിയിൽ. ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രമോഷൻ നൽകണമെന്ന് ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ നടപടിയിലാണ് ഹൈക്കോടതി വാറണ്ട്. ആരോഗ്യവകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടർ ബി ഉണ്ണികൃഷ്ണൻ ആണ് കോടതിയെ സമീപിച്ചത്.