ഹൈക്കോടതി മാനദണ്ഡം പാലിച്ചില്ല; കുന്നംകുളം കീഴൂർ പൂരം നടത്തിപ്പിൽ കേസ്
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്
Update: 2024-12-14 16:07 GMT
തൃശൂർ: തൃശൂർ കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനം വകുപ്പ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്.
ഇന്നലെയായിരുന്നു കീഴൂർ പൂരം.. പൂരം നടത്തിയത് മാനദണ്ഡം ലംഘിച്ചാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകൾ ചേർത്ത്് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെയാണ് വനംവകുപ്പിന്റെ കേസ്. ദേവസ്വം ഓഫീസർക്കെതിരെയും ഉപദേശക സമിതിക്കെതിരെയും കേസുണ്ട്.
updating