കറുത്ത മാസ്കിന് വിലക്ക്; സുരക്ഷയൊരുക്കാന്‍ 40 അംഗ സംഘം... കോട്ടയത്ത് മുഖ്യമന്ത്രിയെത്തിയത് കനത്ത കാവലില്‍

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത മാസ്ക് വെയ്ക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്ക് ഏർപ്പെടുത്തി.

Update: 2022-06-11 05:16 GMT
Advertising

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ.ജി.ഒ.എയുടെ പരിപാടി നടക്കുന്ന ഹാളിന് മുന്നിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇതുവഴിയുള്ള ഗാതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത മാസ്ക് വെയ്ക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്ക് ഏർപ്പെടുത്തി.

നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരും രണ്ട് കമാൻഡോ വാഹനത്തിൽ പത്തുപേരും ദ്രുതപരിശോധനാ സംഘത്തിൽ എട്ടുപേരും ഒരു പൈലറ്റും എസ്കോർട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.

ഇന്ന് കോട്ടയത്ത് നടക്കുന്ന കെ.ജി.ഒ.എയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പരിപാടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പാസ് വേണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്കർഷിച്ചിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News