ഹിജാബ്: കോടതിവിധി മൗലികാവകാശ ലംഘനമെന്ന് വിമൻ ജസ്റ്റിസ്; കവലകളിൽ പന്തം കൊളുത്തി പ്രതിഷേധം

കോടതിവിധി മനുഷ്യാവകാശ ലംഘനമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്

Update: 2022-03-15 16:44 GMT
Editor : Shaheer | By : Web Desk
Advertising

ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരിൽ വിമൻ ജസ്റ്റിസിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കോടതിവിധി ദൗർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പ്രസ്താവിച്ചു.

ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യമുള്ള ഇന്ത്യയിൽ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ മുസ്‌ലിം സ്ത്രീക്ക് റദ്ദു ചെയ്യുന്ന അപരവൽക്കരണം ആശങ്കയുളവാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ആർഎസ്എസ്സിൻെറ വംശീയരാഷ്ട്രീയം ഭരണഘടനയെയും നിയമസംവിധാനങ്ങളെയും അട്ടിമറിക്കുന്നതിനെതിരിൽ വൻജനകീയ മുന്നേറ്റത്തിനാണ് ജനാധിപത്യത്തെ വീണ്ടെടുക്കാനാവുക. ശിരോവസ്ത്രം ഉൾപ്പെടെയുള്ള വസ്ത്ര സ്വാതന്ത്ര്യം നമ്മുടെ നാട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളമാണ്-ജബീന ഇർഷാദ് പറഞ്ഞു.

തലമറച്ചുകൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആർജ്ജിക്കുന്നത് മറ്റാരുടെയും അവകാശങ്ങളെ ഹനിച്ചുകൊണ്ടല്ല. ഇത് മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്. മുസ്‌ലിം സ്ത്രീ ശാക്തീകരണത്തെ പിറകോട്ടടിപ്പിക്കുന്ന വിധിക്കെതിരെ കേരളത്തിലെ സ്ത്രീകൾ കവലകൾതോറും വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ സംഘ്പരിവാർ വംശീയതക്കെതിരിലുള്ള സ്ത്രീമുന്നേറ്റത്തെ അടയാളപ്പടുത്തുന്നുവെന്നും ജബീന ഇർഷാദ് ചൂണ്ടിക്കാട്ടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News