ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചു; ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട് തല്ലിത്തകർത്ത് ബി.ജെ.പി നേതാവ്

കുമ്മനവും കെ സുരേന്ദ്രനും അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്നും ആർ.എസ്.എസ് പ്രവർത്തകൻ വി.എ വിജയൻ.

Update: 2021-12-10 08:38 GMT
Advertising

ബി.ജെ.പി വയനാട് മുൻ ജില്ലാ പ്രസിഡന്‍റ്  സജി ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകൻ. ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചതിന് സജി ശങ്കറും കൂട്ടരും വീട് അടിച്ചുപൊളിച്ചു. ഒന്നര വർഷമായി കഴിയുന്നത് വീടില്ലാതെയെന്നും കുമ്മനവും കെ സുരേന്ദ്രനും അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്നും പ്രവർത്തകൻ വി.എ വിജയൻ.

ചെറുപ്പം മുതൽ സംഘ്പരിവാർ പ്രവർത്തകനാണ് വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വി.എ വിജയൻ. കൂലിപ്പണിക്കാരനായ വിജയൻ, തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ നിർമിച്ച വീട് ഒന്നര വർഷം മുമ്പ് അക്രമികൾ അടിച്ചുപൊളിക്കുകയായിരുന്നു. സ്ഥാനമൊഴിഞ്ഞ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ്  സജി ശങ്കറും ഗുണ്ടകളുമാണ് അക്രമത്തിന് പിന്നിലെന്നാണ് വിജയൻ്റെ ആരോപണം.

Full ViewHouse demolished for criticism; RSS activist against former Wayanad BJP president

ഭാര്യയും ഒന്നര വയസ്സുള്ള കുട്ടിയുമടങ്ങുന്ന വിജയൻ്റെ കുടുംബം മാസങ്ങളായി ബന്ധുവീട്ടിലാണ് താമസം. ജില്ലാ സംസ്ഥാന നേതാക്കൾ പലതവണ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ പരസ്യമായി രംഗത്തിനിറങ്ങാനാണ് വിജയൻ്റെ തീരുമാനം.

ജില്ലാ നേതാവ് തന്നെ സ്വന്തം പ്രവർത്തകൻ്റെ വീട് പൊളിക്കാൻ നേതൃത്വം നൽകുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും, കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം സജി ശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും വിജയൻ ആരോപിക്കുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News