അട്ടപ്പാടിയിലെ എച്ച്.ആർ.ഡി.എസ് ഭവന പദ്ധതി; പ്രതിസന്ധിയിലായി ആദിവാസികള്‍

ഗുണ നിലവാരമില്ലാത്ത വീടുകളായതിനാൽ ഭൂരിഭാഗം വീടുകൾക്കും ഗ്രാമ പഞ്ചായത്ത് നമ്പർ നൽകിയിട്ടില്ല

Update: 2022-06-20 02:09 GMT
Editor : ijas
Advertising

പാലക്കാട്: അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസ് നടപ്പാക്കിയ ഭവന പദ്ധതി ആദിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗുണ നിലവാരമില്ലാത്ത വീടുകളായതിനാൽ ഭൂരിഭാഗം വീടുകൾക്കും ഗ്രാമ പഞ്ചായത്ത് നമ്പർ നൽകിയിട്ടില്ല. എച്ച്.ആർ.ഡി.എസിന്‍റെ വീട് ഉള്ളതിനാൽ സംസ്ഥാന സർക്കാറിന്‍റെ ലൈഫ് പദ്ധതിയിൽ നിന്ന് ആദിവാസികൾ പുറത്താക്കപ്പെടുകയും ചെയ്തു.

ആദിവാസി ഊരുകളിൽ വീട് നിർമിക്കണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഊര് കൂട്ടത്തിന്‍റെയും അനുമതി വേണം. ഈ അനുമതികളില്ലാതെയാണ് എച്ച്.ആർ.ഡി.എസ് വീട് നിർമിച്ചത്. ഭൂരിഭാഗം വീടുകൾക്കും ഇതുവരെ വീട്ടു നമ്പർ നൽകിയിട്ടില്ല. വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. അട്ടപ്പാടിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ തരത്തിലല്ല വീട് നിർമിച്ചതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അന്വേഷണത്തിൽ കണ്ടെത്തി. വന്യ മൃഗ ആക്രമണം പ്രതിരോധിക്കാനുള്ള ശേഷിയും വീടിനില്ല. സുരക്ഷ മുൻനിർത്തി സർക്കാർ വീടുകൾ കോൺക്രീറ്റിൽ നിർമിക്കുമ്പോൾ എച്ച്.ആർ.ഡി.എസ് വീടുകൾ സിമന്‍റ് ഷീറ്റുകൊണ്ടാണ് പണിതിരിക്കുന്നത്. സ്വന്തം സ്ഥലത്ത് ഒരു വീട് നിർമിച്ചതിനാൽ സർക്കാറിന്‍റെ ലൈഫ് പോലുള്ള പദ്ധതികളിൽ നിന്ന് ഇവർ പുറത്താക്കപ്പെടുകയും ചെയ്തു.

Full View

192 വീടുകളാണ് അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസ് ഇതുവരെ നിർമ്മിച്ചത്. പലതിലും ആൾ താമസമില്ല. ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തനം ആദിവാസികളെ കടുത്ത പ്രസിസന്ധിയിലാഴ്ത്തുന്നത് എങ്ങിനെയെന്നതിന് മികച്ച ഉദാഹരണമാണ് അട്ടപ്പാടിയിലെ എച്ച്.ആർ.ഡി.എസ് സദ്ഗൃഹ ഭവന പദ്ധതി.

HRDS Housing Scheme at Attappadi; Tribals in crisis

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News