യുവതിയെ പത്തുവര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

കമ്മീഷൻ അന്വേഷണ വിഭാഗം തലവന്‍ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിക്കാണ് അന്വേഷണ ചുമതല.

Update: 2021-06-19 04:13 GMT
Advertising

നെന്മാറയില്‍ യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷൻ അന്വേഷണ വിഭാഗം തലവന്‍ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിക്കാണ് അന്വേഷണ ചുമതല. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നൽകാനാണ് നിർദേശം.

മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് നെന്മാറയിലെത്തി സജിതയെയും, റഹ്മാനെയും കണ്ടിരുന്നു. പത്തുകൊല്ലം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചതില്‍ മനുഷ്യാവകാശ ലംഘനമുണ്ടായോ എന്ന് പരിശോധിക്കുന്നതിനാണ് ബൈജുനാഥ് നെന്മാറയിലെത്തിയത്. ഒളിവിലിരുന്ന വീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. 

അതേസമയം, സജിത തങ്ങളുടെ വീട്ടിൽ താമസിച്ചു എന്ന വാദം റഹ്മാന്റെ മതാപിതാക്കൾ പൂർണ്ണമായി തള്ളുകയാണ്. ആരോ നൽകിയ പരിശീലത്തിന്റെ അടിസ്ഥാനത്തിലാണ് സജിത സംസാരിക്കുന്നത്. തങ്ങൾ എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് ഗനി പറഞ്ഞു. സംഭവത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Full View 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News