ശമ്പളം കൊടുക്കാൻ പണമില്ല; പ്രവർത്തനം താൽക്കാലികമായി നിർത്തി മുംബൈയിലെ ഹയാത്ത് റീഗൻസി

ഹോട്ടലില്‍ 401 മുറികളാണ് ഹോട്ടലിലുള്ളത്

Update: 2021-06-08 04:23 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് മുംബൈയിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടൽ ഹയാത്ത് റീഗൻസി താൽക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞു കിടക്കുമെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് പ്രശസ്തമായ ഹോട്ടൽ. ഏഷ്യൻ വെസ്റ്റ് ലിമിറ്റഡാണ് ഹോട്ടലിന്റെ ഉടമസ്ഥർ. അന്താരാഷ്ട്ര ബുക്കിങ്ങുകൾ വരെ എടുക്കേണ്ടതില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

ഉടമസ്ഥരായ ഏഷ്യൻ ഹോട്ടൽസ് (വെസ്റ്റ്) ലിമിറ്റഡിൽ നിന്ന് പണം വരാത്ത സാഹചര്യത്തിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർബന്ധിതമാകുകയാണ്. ബുക്കിങ് ചാനലുകളിലൂടെയുള്ള റിസർവേഷനും ലഭ്യമായിരിക്കില്ല. പ്രശ്‌നം പരിഹരിക്കാൻ ഉടമസ്ഥരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്- ജനറൽ മാനേജർ ഹർദീപ് മർവ വ്യക്തമാക്കി.

സഹർ റോഡിൽ 2002ലാണ് ഹയാത്ത് റീഗൻസി പ്രവർത്തനം ആരംഭിച്ചത്. മേഖലയിൽ ആരംഭിച്ച ആറാമത്തെ പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു ഇത്. 401 മുറികളാണ് ഹോട്ടലിലുള്ളത്.

കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്തെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. നിരവധി ചെറുകിട ഹോട്ടലുകളാണ് പ്രതിന്ധിയെ തുടർന്ന് അടച്ചുപൂട്ടിയത്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News