പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കില്ല; സി.എ.എയില്‍ മുസ്‌ലിംകളെ ഒഴിവാക്കിയത് ശരി-ഇ. ശ്രീധരന്‍

''മുസ്‌ലിംകൾക്ക് പൗരത്വം കൊടുക്കേണ്ട ആവശ്യമെന്താണ്? പാകിസ്താനിലും ബംഗ്ലാദേശിലുമെല്ലാം അവർ ഇഷ്ടപ്രകാരം താമസിക്കുന്നവരാണ്. അവിടെ സകല സൗകര്യവുമുണ്ട്. ആരും ഓടിക്കുന്നില്ല.''

Update: 2024-03-23 06:25 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കാനില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സി.എ.എ നടപ്പാക്കിയതിനെ പിന്തുണയ്ക്കുന്നു. മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ 'ദേശീയപാത'യിൽ എഡിറ്റർ പ്രമോദ് രാമനോടായിരുന്നു ശ്രീധരന്റെ പ്രതികരണം.

കഴിഞ്ഞ 10 വർഷത്തിനിടയിൽ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസനപ്രവൃത്തികൾ തുടരണം. അതിനു മോദി സർക്കാരിന് എല്ലാ പിന്തുണയും നൽകണമെന്നാണ് എന്റെ അഭിപ്രായം. ബി.ജെ.പിക്ക് പാലക്കാട്ട് നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''സ്ഥാനാർഥിത്വത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് വയസ് 94 ആകാനായി. അതുകൊണ്ട് അതു ചെയ്യുന്നത് ശരിയല്ല. പ്രചാരണരംഗത്ത് സജീവമാകാനാകില്ല. ഓടിനടക്കാനാകില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കില്ല. ഞാനിനി മത്സരത്തിനില്ല. ആ പ്രായം കഴിഞ്ഞു. ഈ വയസ്സുകാലത്ത് മത്സരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന തെറ്റാണ്. അവർക്ക് ഒന്നും ചെയ്യാനാകില്ല.''

സി.എ.എയും രാമജന്മഭൂമിയുമെല്ലാം മതപ്രകാരം ചെയ്യുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്നും ശ്രീധരൻ പറഞ്ഞു. സി.എ.എ ഒരു വിഭാഗത്തിനു കൊടുക്കുന്നത് ശരിയാണ്. മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയാണ്. അവർ മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളാണ്. മുസ്‌ലിം രാജ്യങ്ങളിൽനിന്നു വന്നവരാണ്. അവിടെ നിവൃത്തിയില്ലാതെയാണ് ഇവിടെ വന്നതെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി.

Full View

മുസ്‌ലിംകൾക്ക് പൗരത്വം കൊടുക്കേണ്ട ആവശ്യമെന്താണ്? പാകിസ്താനിലും ബംഗ്ലാദേശിലുമെല്ലാം അവർ ഇഷ്ടപ്രകാരം താമസിക്കുന്നവരാണ്. അവിടെ സകല സൗകര്യവുമുണ്ട്. ആരും ഓടിക്കുന്നില്ല. അഹ്മദീയരെപ്പോലെയുള്ളവർ കൂട്ടമായി, ഇന്ത്യയെ സ്‌നേഹിക്കുന്നവരും രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ സന്നദ്ധരായും വരുന്നവരുണ്ടെങ്കിൽ അവരെ അംഗീകരിക്കണം. ആ ഘട്ടം എത്തിയിട്ടില്ല. ആരും ഇതുവരെ വന്നിട്ടില്ല. അസമിലും മറ്റും നുഴഞ്ഞുകയറുന്നവരുടെ കാര്യമല്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർ മൂലമുള്ളതാണ്. ഇന്ത്യയിൽ വന്നുകയറുന്നവർക്കെല്ലാം പൗരത്വം കൊടുക്കുന്നത് ശരിയല്ലെന്നും ഇ. ശ്രീധരൻ കൂട്ടിച്ചേർത്തു.

Summary: ''I will not contest if the Palakkad by-election comes. I Support the implementation of the CAA and it was right to exclude Muslims'': Says Metroman E. Sreedharan to MediaOne in 'DesheeyaPatha'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News