ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; ആവശ്യമെങ്കില്‍ തുറക്കും

ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടു.

Update: 2021-10-29 02:32 GMT
Advertising

ഇടുക്കി ഡാം ഉൾപ്പെടെ കെഎസ്ഇബിക്ക് കീഴിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടു. ഡാം ആവശ്യമെങ്കിൽ തുറന്നേക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഉള്‍പ്പെടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. 

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 3,4 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതം തുറന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ട് 139 അടിയിലേക്ക് അടുക്കുകയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമിൽ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സർക്കാർ അറിയിച്ചു. കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News