ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മ: ഇ.ടി മുഹമ്മദ് ബഷീർ

അട്ടിപ്പേർ എന്നതിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്നും ലീഗ് അട്ടിപ്പേർ അവകാശപെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞു

Update: 2021-12-11 07:32 GMT
Advertising

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണെന്നും സമുദായ വിഷയങ്ങളിൽ ലീഗ് പ്രതികരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി. മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാൽ ദൂരീകരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി ലീഗിന്റെയും കേരളത്തിന്റെയും കഴിഞ്ഞ കാല ചരിത്രം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അട്ടിപ്പേർ എന്നതിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്നും ലീഗ് അട്ടിപ്പേർ അവകാശപെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞു. ന്യൂനപക്ഷങ്ങൾ ലീഗിനെ വിശ്വസിക്കുന്നുണ്ടെന്നും അതിന്റെ തെളിവ് ആണ് കോഴിക്കോട് സമ്മേളനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസി നിയമനത്തിൽ സർക്കാറിന് രാഷ്ട്രീയ താൽപ്പര്യമാണെന്നും ഗവർണറോട് സർക്കാരിന് ശത്രുത മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ സർക്കാർ യുദ്ധം അനാരോഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News