എ.വി.ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന് സൂചന

ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമത ശബ്ദം ഉയർത്തിയ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ് സി.പി.എമ്മിൽ ചേർന്നേക്കുമെന്ന് സൂചന.

Update: 2021-08-30 01:30 GMT
Editor : rishad | By : Web Desk
Advertising

ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമത ശബ്ദം ഉയർത്തിയ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ് സി.പി.എമ്മിൽ ചേർന്നേക്കുമെന്ന് സൂചന. ഗോപിനാഥ് പാർട്ടി വിട്ടാൽ സ്വീകരിക്കാനുള്ള ചർച്ചകൾ സി.പി.എമ്മിൽ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഗോപിനാഥ് മാധ്യമങ്ങളെ കാണും.

ഏറെ ജനസ്വാധീനം ഉള്ള എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടാൽ സി.പി.എമ്മില്‍ ചേരും എന്ന വിവരമാണ് പുറത്ത് വരുന്നത്. സി.പി.എം നേതാക്കൾ ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു. കോൺഗ്രസിലെ കലഹം സംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട മുൻ മന്ത്രി എ.കെ ബാലൻ ആദ്യ പൊട്ടിതെറി പാലക്കാടായിരിക്കുമെന്ന് പറഞ്ഞ് വെക്കുന്നു. നാല് പതിറ്റാണ്ടായി കോൺഗ്രസ് മാത്രം ഭരിച്ച് വരുന്ന പെരിങ്ങോട്ട്കുർശ്ശി പഞ്ചായത്ത് ഉൾപെടെ തങ്ങൾക്ക് ലഭിക്കുമെന്നതാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടൽ.

പെരിങ്ങോട്ട് കുർശ്ശി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ഇന്നലെ ഗോപിനാഥിന്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. ഗോപിനാഥ് എന്ത് തീരുമാനം എടുത്താലും അതിനെപ്പം നിൽക്കാനാണ് ഭരണ സമിതിയുടെ തീരുമാനം.  ഇന്ന് രാവിലെ 11 മണിക്ക് ഗോപിനാഥ് മാധ്യമങ്ങളെ കാണും. കെ.സുധകരൻ ഉള്‍പ്പെടെ തനിക്ക് തന്ന ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് ഗോപിനാഥിന്റെ പരാതി. പ്രധാന നേതാക്കളും , എ, ഐ ഗ്രൂപ്പുകളും ഒരുമിച്ച് എതിർത്തതിനാലാണ്  ഗോപിനാഥിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് പരിഗണിക്കാതിരുന്നത്.


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News