ഡ്രൈവിംഗ് പരിശീലനം പേരിന് മാത്രം; ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
'ഓപ്പറേഷൻ സ്റ്റെപ്പിനി' എന്ന പേരിലായിരുന്നു മിന്നൽ പരിശോധന. വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടുകൾ കണ്ടില്ലെന്ന് നടക്കുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി
തിരുവനന്തപുരം: ഡ്രൈവിങ്ങ് സ്കൂളുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 'ഓപ്പറേഷൻ സ്റ്റെപ്പിനി' എന്ന പേരിലായിരുന്നു മിന്നൽ പരിശോധന. ഭൂരിപക്ഷം ഡ്രൈവിംഗ് സ്കൂളുകളും ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ പാലിക്കുന്നില്ലെന്നും ചില ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനം നൽകുന്നത് പേരിനു മാത്രമാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും തിരഞ്ഞെടുത്ത 170-ൽപ്പരം ഡ്രൈവിംഗ് സ്കൂളുകളിലുമാണ് പരിശോധന നടത്തിയത്. വർക്കലയിൽ RTO ടെസ്റ്റ് ഗ്രൗണ്ടിൽ വരുന്നവരിൽ നിന്നും 15 രൂപ ഭൂമി വാടക ഈടാക്കുന്നു. തൃപ്പൂണിത്തുറയിലെ ഇൻസ്ട്രക്ടർ പത്തുമാസമായി വിദേശത്ത് ജോലിയിൽ കണ്ണൂർ സൗത്ത് ബസാറിലെ ഡ്രൈവിംഗ് സ്കൂൾ 2021 ൽ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നു.
60 ടെസ്റ്റ് ഗ്രൗണ്ടുകളിൽ 49-ലും ക്യാമറ പ്രവർത്തിക്കുന്നില്ല. വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടുകൾ കണ്ടില്ലെന്ന് നടക്കുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.