ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: പ്രതി ബിനോയിയുടെ ജാമ്യാപേക്ഷ അഞ്ചാമതും തള്ളി

പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമെന്ന് കോടതി

Update: 2024-09-13 09:25 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യാക്കേസിൽ പ്രതിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളി.പ്രതിയും പെൺകുട്ടിയുടെ മുൻ സുഹൃത്തുമായ ബിനോയിയുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി തള്ളിയത്. 

പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമെന്ന് ജാമ്യാപേക്ഷ പരി​ഗണക്കവേ കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നും പൊലീസ് കോടതിയിൽ വാദിച്ചു. ഗർഭച്ഛിദ്രം നടത്തിയ ശേഷവും പീഡിപ്പിച്ചത് ആത്മഹത്യക്ക് കാരണമായെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കഴിഞ്ഞ ജൂൺ 16-നാണ് മരിച്ചത്.

ബിനോയ് പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം പ്രതി സുഹൃത്തുക്കളെ ഉപയോഗിച്ച് ഗുരുതരമായ സൈബർ അതിക്രമവും നടത്തിയിരുന്നു. ഇത്തരത്തിൽ ഗുരുതരമായ സൈബർ അതിക്രമം നടത്തിയ പ്രതിക്ക് ജാമ്യം നൽകേണ്ടെന്ന നിലപാടാണ് പോക്സോ കോടതി എടുത്തത്. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News