ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

കമ്പനികൾ ക്യാമറയ്ക്ക് അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി

Update: 2023-03-31 14:35 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുമാണ് നടപടി.

ക്യാമറ വാങ്ങാനുള്ള കെ.എസ്.ആർ.ടി.സിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്നതു കൂടി പരിഗണിച്ചാണ് തിയതി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു. സ്റ്റേജ് കാര്യേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾക്കും കോൺടാക്ട് കാര്യേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാന്‍ നേരത്തെ മാർച്ച് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നു.

Summary: Transport Minister Antony Raju announced that the deadline for installation of cameras in stage carriages in the state has been extended till June 30.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News