കലൂർ അപകടം: മൃദംഗ വിഷൻ സിഇഒ നിഘോഷ് കുമാറിന് ഇടക്കാല ജാമ്യം
മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടിനൽകി
Update: 2025-01-03 14:06 GMT
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ സിഇഒ നിഘോഷ് കുമാറിന് ഇടക്കാല ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടിനൽകി.
അശാസ്ത്രീയമായി സ്റ്റേജ് നിർമ്മിച്ചു, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അപകടത്തിന് വഴിവെച്ചു, ഉപേക്ഷയോടെയും അശ്രദ്ധയോടെയും സ്റ്റേജ് നിർമ്മിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉയർത്തിയത്. ഇന്നലെയാണ് കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി എം. നിഘോഷ് കുമാർ അറസ്റ്റിലായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നിഘോഷ് കുമാർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.