താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം

സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് അന്വേഷണസംഘം വിവരങ്ങള്‍ തേടിയത്

Update: 2025-03-05 03:37 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ തേടിയത്.

ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് അന്വേഷണസംഘം മെയിൽ അയച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും പൊലീസ് നിർദേശം നൽകി. 

ഷഹബാസിനെ മർദിക്കാൻ ഉപയോ​ഗിച്ച ആയുധം കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. വിദ്യാർഥികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോണുകളും ലാപ്ടോപ്പും കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘം മെറ്റയോട് വിവരങ്ങൾ തേടിയത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News