"പന്നികൾക്ക് അല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല" ; ലോകായുക്തക്കെതിരെ വീണ്ടും പരോക്ഷവിമര്‍ശനവുമായി ജലീല്‍

ജലീല്‍ ഫേസ്ബുക്കിൽ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്ന് ലോകായുക്ത ഇന്നലെ പറഞ്ഞിരുന്നു.

Update: 2022-02-12 04:31 GMT
Advertising

ലോകായുക്ത സിറിയക് ജോസഫിനെതിരെ പരോക്ഷ വിമിർശനവുമായി വീണ്ടും കെടി ജലീൽ എം.എല്‍.എ. പന്നികൾക്ക്  അല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. അധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് പന്നികളുടെ ഹോബിയെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പുലി എലിയായ കഥ അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടിന് താഴെ എഴുതിയ കുറിപ്പിലാണ് ജലീലിന്‍റെ രൂക്ഷവിമര്‍ശനം. 

ജലീല്‍ ഫേസ്ബുക്കിൽ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്ന് ലോകായുക്ത ഇന്നലെ പറഞ്ഞിരുന്നു. കെ.ടി ജലീലിന്‍റെ പേരെടുത്തു പറയാതെയായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. എല്ലുകടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാൽ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതും. പട്ടി എല്ലുമായി ഗുസ്തി പിടിക്കട്ടെ എന്നാണ് ലോകായുക്ത പറഞ്ഞത്. ലോകായുക്തയുടെ പരാമര്‍ശം ഉള്‍പ്പെടുന്ന പത്രക്കുറിപ്പ് പങ്കുവച്ചാണ്  ജലീലിന്‍റെ വിമര്‍ശനം. 

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.

അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.

Full View


Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News