"അഭയ കേസിലെ ഒന്നാം പ്രതിയെ സംരക്ഷിക്കാൻ സിറിയക് ജോസഫ് ഇടപ്പെട്ടു"; ലോകായുക്ത രാജിവക്കണമെന്ന് കെ.ടി ജലീല്‍

ലോകായുക്ത മൗനം കൊണ്ട് ഓട്ടയടക്കാമെന്നാണ് കരുതുന്നതെന്ന് ജലീല്‍

Update: 2022-02-22 07:12 GMT
Advertising

ലോകായുക്തക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനങ്ങളുമായി കെ.ടി ജലീല്‍ എം.എല്‍.എ. അഭയാ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ലോകായുക്ത സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ടെന്നും ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനം ഉണെങ്കിൽ അദ്ദേഹം രാജിവക്കണമെന്നും ജലീല്‍ പറഞ്ഞു. 

"രാജ്യത്തെ ഞെട്ടിച്ച കൊലയായിരിന്നു സിസ്റ്റര്‍ അഭയയുടേത്.  ഈ കേസിലെ ഒന്നാം പ്രതിയെ സംരക്ഷിക്കാൻ സിറിയക് ജോസഫ് ഇടപ്പെട്ടിട്ടുണ്ട്. കേസില്‍ നാർക്കോ അനാലിസിസ് നടത്തിയ ലാബിൽ സിറിയക് ജോസഫ് സന്ദർശിച്ചു. ലോകായുക്ത എന്തിനാണ് ഈ ലാബ് സന്ദര്‍ശിച്ചത് ? ഇതു സംബന്ധിച്ച് ലാബിലെ ഉദ്യോഗസ്ഥ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. ഒന്നാം പ്രതി അദ്ദേഹത്തിന്‍റെ ബന്ധു ആണോ എന്ന് അദ്ദേഹം വ്യക്തമാക്കണം.  ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനം ഉണ്ടെങ്കിൽ അദ്ദേഹം ഉടന്‍ രാജിവെക്കണം. " ജലീല്‍ പറഞ്ഞു. 

 രാജിവക്കാന്‍ തയ്യാറല്ലെങ്കില്‍  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് തയാറാകണമെന്നും  ലോകായുക്ത  മൗനം കൊണ്ട് ഓട്ടയടക്കാമെന്നാണ് കരുതുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. താൻ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുകയല്ലെന്നും വ്യക്തിയെന്ന നിലയിൽ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ജലീല്‍ പറഞ്ഞു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News