കുട്ടികളിൽ സർക്കാർ ഉദാരലൈംഗികത കുത്തിവെക്കുന്നു - ജമാഅത്തെ ഇസ്‍ലാമി

എൻ.എസ്.എസ് ക്യാമ്പിന്റെ മറവിൽ ഹോമോ സെക്‌ഷ്വാലിറ്റി ഉൾപ്പടെയുള്ളവ പ്രചരിപ്പിക്കുന്നത് കുട്ടികളോടുള്ള ചതിയും പൗരസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് അമീർ പി. മുജീബുറഹ്മാൻ

Update: 2023-12-26 14:31 GMT
Advertising

കോഴിക്കോട്: എൻ.എസ്.എസ് ക്യാമ്പിന്റെ മറവിൽ കുട്ടികളെ ഉദാര ലൈംഗികതയിലേക്ക് നയിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. കുട്ടികളോടുള്ള ചതിയും പൗരസമൂഹത്തോടുള്ള വെല്ലുവിളിയുമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹോമോ സെക്‌ഷ്വാലിറ്റി ഉൾപ്പടെയുള്ള ഉദാര ലൈംഗികാശയങ്ങൾ കുട്ടികളിൽ കുത്തിവെക്കാനുള്ള ആസൂത്രിത ശ്രമമാണ് സർക്കാർ നടത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക വിദ്യാർഥികളും രക്ഷിതാക്കളും മത ധാർമിക മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും ജീവിതത്തിലുടനീളം അതിൽ കണിശത പാലിക്കുന്നവരുമാണ്. അത് കൊണ്ടാണ് ജെൻഡർ ന്യൂട്രാലിറ്റി പോലെയുള്ള ലിബറൽ ആശയങ്ങൾ പാഠ്യ പദ്ധതിയിലുൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കേരളത്തിൽ നിന്നുയർന്നത്.

എന്നിട്ടും പ്രതിഷേധങ്ങളുടെ ചൂടാറുംമുമ്പ് ഉദാര ലൈംഗികതയുടെ ആശയങ്ങൾ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഒളിച്ച് കടത്താനും കുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കാനുമുള്ള ശ്രമം അധാർമികവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News