പ്രാർത്ഥനാ സമയത്തെ പരീക്ഷ: മുഖ്യമന്ത്രിക്ക് കത്തയച്ചു

സെപ്റ്റംബറിലെ ഇംപ്രൂവ്മെന്‍റ് പരീക്ഷയാണ് വെള്ളിയാഴ്ച പ്രാർത്ഥനാസമയത്ത് നിശ്ചയിച്ചിരുന്നത്

Update: 2023-08-21 15:16 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ വെള്ളിയാഴ്ചയിലെ സമയം മാറ്റി നിശ്ചയിക്കണമെന്ന് ആവശ്യം. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

സെപ്റ്റംബറിലെ ഇംപ്രൂവ്മെന്‍റ് പരീക്ഷയാണ് വെള്ളിയാഴ്ച പ്രാർത്ഥനാസമയത്ത് നിശ്ചയിച്ചിരുന്നത്. ഇത് മുസ്‌ലിം വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കും. ഹയർ സെക്കണ്ടറി ബോർഡിന്റെ തീരുമാനത്തിൽ ഇടപെടണം. തുടർന്ന് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Summary: Jamaat-e-Islami Hind Kerala General Secretary TK Farook has written a letter to the CM Pinarayi Vijayan seeking rescheduling of the Higher Secondary Improvement Examination on Friday.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News