പള്ളികളിൽ ബോധവത്ക്കരണം വേണ്ടെന്ന് ജിഫ്രി തങ്ങൾ പറഞ്ഞത് സമസ്തയുടെ പൊതുനിലപാടല്ലെന്ന് ലീഗ്

മുസ്‌ലിം നേതൃസമിതി പ്രഖ്യാപിച്ച തുടർസമരങ്ങളിൽ സഹകരിക്കുമെന്ന് സമസ്ത നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന് നേതൃസമിതി ഭാരവാഹികൾ യോഗത്തിൽ ധരിപ്പിച്ചു.

Update: 2021-12-03 11:09 GMT
Advertising

വഖ്ഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വഖ്ഫ് സംരക്ഷണം സംബന്ധിച്ച് പള്ളികളിൽ ബോധവത്ക്കരണം വേണ്ടെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത് സമസ്തയുടെ പൊതുനിലപാടല്ലെന്ന് ലീഗ് നേതൃയോഗത്തിൽ വിലയിരുത്തൽ. ജിഫ്രി തങ്ങൾ നിലപാട് പ്രഖ്യാപിച്ചത് സംഘടനക്കുള്ളിൽ ചർച്ച ചെയ്യാതെയാണെന്ന് മുശാവറ അംഗങ്ങൾ അറിയിച്ചിട്ടുണ്ടെന്നും പ്രധാനപ്പെട്ട നേതാക്കൾ യോഗത്തെ അറിയിച്ചു.

മുസ്‌ലിം നേതൃസമിതി പ്രഖ്യാപിച്ച തുടർസമരങ്ങളിൽ സഹകരിക്കുമെന്ന് സമസ്ത നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന് നേതൃസമിതി ഭാരവാഹികൾ യോഗത്തിൽ ധരിപ്പിച്ചു. തീരുമാനങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിയും സ്വാദിഖലി തങ്ങളും കൂടി മാധ്യമങ്ങളോട് പറയണമെന്ന ധാരണയും യോഗത്തിലുണ്ടായി. ജന: സെക്രട്ടറിയെന്ന നിലയിൽ പിഎംഎ സലാമായിരുന്നു ഇതുവരെ തീരുമാനങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News