മാധ്യമപ്രവർത്തകൻ അനു സിനു അന്തരിച്ചു

അർബുദ രോഗത്തിന്​ ചികിത്സയിലായിരുന്നു

Update: 2024-08-06 13:47 GMT
Advertising

കൊല്ലം: മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബൈയിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന്​ ചികിത്സയിലായിരുന്നു.

യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ’ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. ഇൗ നോവലിന് കൈരളി–അറ്റ്​ലസ്​ സാഹിത്യ പുരസ്​കാരം ലഭിച്ചിരുന്നു.

ഷാങ്ഹായ് പാഠപുസ്​തകം , എ​ന്റെ തിബത്ത്​ തുടങ്ങിയ പുസ്​തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളിയായിരുന്നു. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ 1976 ൽ ജനനം. അച്​ഛൻ: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി.

1996 മുതൽ പത്രപ്രവർത്തനരംഗത്ത് സജീവമായിരുന്നു. മംഗളം, ഫ്രീപ്രസ്​ ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്​പ്രസ്,​ ‘സൺഡേ ഇന്ത്യൻ’ എന്നിവയിൽ പ്രവർത്തിച്ചു. ഇടക്കാലത്ത് ദുബൈയിൽ പരസ്യമെഴുത്തുകാരനായി പ്രവർത്തിച്ചു. മക്കൾ: അപൂർവ, അനന്യ

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News