പാലക്കാട്ട് മുരളി എത്തുമോ? മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വം
രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍ എന്നിവരുടെ പേരുകളോട് ജില്ലാ നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിയുന്നു. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഭാരവാഹികള്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍ എന്നിവരുടെ പേരുകളോട് ജില്ലാ നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
മുരളിയെ മത്സരിപ്പിക്കണമെന്ന ആവശ്യം പാലക്കാട് ഡിസിസി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം വന്നാൽ ഗ്രൂപ്പ് മറന്ന് നേതാക്കൾ പ്രവർത്തിക്കുമെന്നാണു വിലയിരുത്തൽ. കെ. മുരളീധരൻ മത്സരസാധ്യത തള്ളുകയോ എതിർപ്പ് അറിയിക്കുകയോ ചെയ്തിട്ടില്ല.പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ മത്സരിപ്പിക്കണമെന്ന് ഡിസിസി ഭാരവാഹികള്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു