തരൂരിന്റെ സന്ദർശനം പാർട്ടിക്ക് നേട്ടം; ഘടകകക്ഷികളുടെ വികാരം ഉൾക്കൊള്ളും: കെ.മുരളീധരൻ
സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം എന്ത് വില കൊടുത്തും നേരിടുമെന്നും മുരളീധരൻ പറഞ്ഞു.
Update: 2022-12-05 10:17 GMT
കോഴിക്കോട്: ശശി തരൂരിന്റെ സന്ദർശനം പാർട്ടിക്ക് ഗുണകരമാണെന്ന് കെ.മുരളീധരൻ എം.പി. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ മാനിക്കുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യം. നിയമസഭയിലോ ലോക്‌സഭയിലോ പ്രാതിനിധ്യമില്ലാത്ത കക്ഷികളുടെ അഭിപ്രായങ്ങൾ പോലും കോൺഗ്രസ് പരിഗണിക്കാറുണ്ട്. മുന്നണിക്ക് അനുകൂലമായ സാഹചര്യത്തിൽ അതിനെ തകർക്കുന്ന തർക്കങ്ങളുണ്ടാവരുതെന്നാണ് കോൺഗ്രസിന്റെയും വികാരം. ലീഗ് ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ പ്രവർത്തനം സംബന്ധിച്ച് എല്ലാവർക്കും അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം പകരം ആര് എന്നത് പ്രധാനമാണ്. തങ്ങൾ കാവിൽവത്കരണത്തിനും മാർക്‌സിസ്റ്റ്‌വത്കരണത്തിനും എതിരാണെന്നും മുരളീധരൻ വ്യക്തമാക്കി.