ബി.ജെ.പി ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണം പിന്തുടരുകയാണെന്ന് കെ.മുരളീധരന്‍
പുതിയ ചരിത്രം മെനയാന്‍ നോക്കുന്നത് നിലനില്‍ക്കില്ല. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Update: 2021-08-23 12:11 GMT
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണം പിന്തുടരാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി. പുതിയ ചരിത്രം മെനയാന്‍ നോക്കുന്നത് നിലനില്‍ക്കില്ല. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കലാപ നേതാക്കളെ സ്വതന്ത്രസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്ലക്കുട്ടി പറയുന്നത് കാര്യമാക്കേണ്ട. ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുല്ലക്കുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു എന്നാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്.