വയനാട് സിപിഎം ജില്ലാ സെക്രട്ടറിയായി കെ. റഫീഖിനെ തിരഞ്ഞെടുത്തു
ഔദ്യോഗിക സ്ഥാനാർഥി പി. ഗഗാറിനെ തോൽപ്പിച്ചാണ് കെ. റഫീഖ് ജില്ലാ സെക്രട്ടറിയായത്
Update: 2024-12-23 10:02 GMT
വയനാട്: വയനാട്ടിൽ സിപിഎമ്മിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം. ഔദ്യോഗിക സ്ഥാനാർഥി പി. ഗഗാറിനെ തോൽപ്പിച്ച് കെ. റഫീഖ് ജില്ലാ സെക്രട്ടറിയായി. 27 അംഗ കമ്മിറ്റിയിൽ 16 പേർ റഫീഖിനെ പിന്തുണച്ചു. നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് കെ.റഫീഖ്. സംസ്ഥാന കമ്മിറ്റിയുടെ മാർഗനിർദേശം മറികടന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. മത്സരം നടന്നില്ലെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം. സെക്രട്ടറിയെ തെരഞ്ഞെടുത്തത് ഐക്യകണ്ഠേനയാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ പറഞ്ഞു.
വാർത്ത കാണാം-