മാസപ്പടിക്കേസ്; എക്‌സാലോജിക്കിന് സിഎംആർഎൽ പണം നൽകിയത് അഴിമതിയെന്ന് എസ്എഫ്‌ഐഒ
രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറച്ചുവെക്കാനാണെന്നും എസ്എഫ്‌ഐഒ
Update: 2024-12-23 11:13 GMT
ഡൽഹി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കരാറിൽ സിഎംആർഎല്ലിനെതിരെ എസ്എഫ്‌ഐഒ. സിഎംആർഎൽ എക്‌സാലോജിക്കിന് പണം നൽകിയത് അഴിമതി തന്നെയെന്നാണ് എസ്‌ഐഫ്‌ഐഒ പറഞ്ഞത്.
രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറച്ചുവെക്കാനാണെന്നും എസ്എഫ്‌ഐഒ ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു.
വാദങ്ങൾ ഒരാഴ്ച്ചയ്ക്കുള്ളിൽ എഴുതി നൽകാനാണ് കോടതിയുടെ നിർദേശം. അന്വേഷണം റദ്ദാക്കണമെന്ന് സിഎംആർഎല്ലിന്റെ ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. കേസിൽ വസ്തുതാന്വേഷണം നടത്താൻ അധികാരമുണ്ടെന്നും എസ്എഫ്‌ഐഒ കൂട്ടിച്ചേർത്തു.
വാർത്ത കാണാം-