'വനനിയമ ഭേദഗതി നടപ്പിലാക്കില്ല' മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ജോസ് കെ മാണി എം.പി

"വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിർത്തുകയാണ് വനംവകുപ്പിൻ്റെ ചുമതല"; ജോസ് കെ. മാണി

Update: 2024-12-23 13:08 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: വനനിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ജോസ് കെ മാണി എം.പി. നിലവിലെ ഭേദഗതി ജന വിരുദ്ധവും കർഷക വിരുദ്ധവുമാണ്. ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്ക് വെച്ചെന്നും, ഗൗരവമായി പരിശോധിക്കാമെന്ന് അദേഹം ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജോസ് കെ. മാണി പറഞ്ഞു.

ഭേദഗതിയിലെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസർവ്വ് ഫോറസ്റ്റ് അല്ലാത്ത മേഖലയിൽ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്‌നം ഉണ്ടാക്കും മാങ്കുളം പോലെ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണ്.

സർക്കാർ കൊണ്ടുവരുന്ന നിയമത്തിൽ മാറ്റം ഉണ്ടാക്കാനുള്ള ഇടപെടൽ ഉണ്ടാകും. ഈ വിഷയം ചർച്ച ചെയ്യാൻ കാരണമായത് കേരള കോൺഗ്രസിന്റെ നിലപാടാണ്

വന്യമൃഗത്തെ വനത്തിനുള്ളിൽ നിർത്തുക എന്നതതാണ് വനം വകുപ്പിന്റെ ചുമതല. കർഷകന്റെ ഭൂമിയിലേക്ക് മൃഗങ്ങൾ ഇറങ്ങി വന്നാൽ എന്ത് ചെയ്യും. കർഷകരുടെ ഭൂമിക്ക് സംരക്ഷണം നൽകേണ്ടതുണ്ട് എന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

വനനിയമത്തിൽ മന്ത്രിക്ക് നേരം വെളുത്തിട്ടില്ലെന്ന് പ്രതികരണവുമായി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ രംഗത്തുവന്നിരുന്നു.

അടിയന്തിരവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് ഇതെന്നും ശക്തമായ പ്രതിഷേധമുയർത്തുമെന്നും ബിഷപ്പ് പറഞ്ഞു. വിജ്ഞാപനം പിൻവലിച്ചേ മതിയാകു എന്ന് പറഞ്ഞ ബിഷപ്പ് ഭേദഗതി നിയമസഭയിൽ പാസാകുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News