കെ റെയിൽ: കാസർകോട്ട് ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ നഷ്ടമാകും
സിൽവർ ലൈൻ പദ്ധതി വരുന്നതോടെ കാസർകോട് ജില്ലയിൽ നഷ്ടപ്പെടുന്നത് ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ. ജില്ലയിൽ അവശേഷിക്കുന്ന കണ്ടൽച്ചെടികളിൽ നല്ലൊരു ശതമാനവും പദ്ധതിയുടെ ഭാഗമായി ഇല്ലാതാവും. ജല ജീവികൾക്ക് സുരക്ഷിതമായി പ്രജനനം സാധ്യമാക്കുന്ന കണ്ടൽചെടികൾ നശിപ്പിക്കപ്പെടുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ജില്ലയിൽ ഏറ്റവും മനോഹരമായ കണ്ടൽക്കാടുകൾ നിറഞ്ഞുനിൽക്കുന്ന പ്രദേശമാണ് ഇത്. ഏകദേശം അഞ്ച് ഏക്കർ വിസ്തൃതിയിൽ കണ്ടൽ നിറഞ്ഞുനിൽക്കുന്ന ഒരു ദ്വീപ്. ഈ പ്രദേശത്തിന് മധ്യത്തിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്.
ചന്ദ്രഗിരി പുഴയോരത്തെ കീഴൂർ ഭാഗത്തുള്ള ഈ കണ്ടൽ തുരുത്തിന് പുറമെ ജില്ലയുടെ അതിർത്തിപ്രദേശമായ ഒളവറപുഴയോരം, നൂമ്പിൽ പുഴയോരം എന്നിവിടങ്ങളിലായി ഏക്കർ കണക്കിന് കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ആവാസ വ്യവസ്ഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഇൗ കണ്ടൽക്കാടുകളാണ് സിൽവർ ലൈൻ പദ്ധതിയോടെ ഏറക്കുറെ പൂർണമായും ഇല്ലാതാവുക.
News Summary :K Rail: acres of mangroves will be lost in Kasargod