കെ റെയിൽ: ഭരണ പ്രതിപക്ഷ വാക്‌പോര് തുടരുന്നു; ആര് എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഇപ്പോഴത്തെ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രിയമുണ്ടെന്ന് സിപിഎമ്മും സർക്കാരും കരുതുന്നു. അതുകൊണ്ട് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് തീരുമാനം ജനങ്ങളുടെ മുന്നിൽ കള്ളം പറയാതെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

Update: 2022-03-20 01:11 GMT
Advertising

കെ റെയിലിൽ ഭരണ പ്രതിപക്ഷ വാക്‌പോര് തുടരുന്നു. ആര് എതിർപ്പുമായി വന്നിലും ഭാവി തലമുറക്ക് വേണ്ടി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.. അതിനിടെ പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷവും രംഗത്ത് വന്നു. പ്രക്ഷോഭം എത്ര കടുത്താലും കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സർക്കാർ നിലപാട്. ഇപ്പോഴത്തെ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രിയമുണ്ടെന്ന് സിപിഎമ്മും സർക്കാരും കരുതുന്നു. അതുകൊണ്ട് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് തീരുമാനം ജനങ്ങളുടെ മുന്നിൽ കള്ളം പറയാതെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

എന്നാൽ പ്രതിപക്ഷവും പിന്നോട്ടില്ല. പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഗോള ടെൻഡർ പോലുമില്ലാതെയാണ് സിസ്റ്റ്‌റ എന്ന ഫ്രഞ്ച് കമ്പനിയെ കൺസൾട്ടന്റ് ആയി നിയമിച്ചിരിക്കുന്നത്. സിസ്റ്ററയുടെ ഇന്ത്യൻ അനുബന്ധ കമ്പനിയായ എസ് എ ഐ കൺസൾട്ടിംഗ് എൻജിനീയറിങ് ലിമിറ്റഡിനെ ലോക ബാങ്ക് അഴിമതി കാരണം നിരോധിച്ചിരുന്നു. ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ മുഖ്യമന്ത്രി നേരിട്ട് ഈ കമ്പനിയെ നിയമിച്ചിരിക്കുകയാണ്.

Full View

പദ്ധതിയുടെ അഞ്ച് ശതമാനമാണ് കൺസൾട്ടൻസി ഫീസായി നൽകുന്നത്. അതായത് 3000 കോടി രൂപയ്ക്ക് മുകളിൽ വെറും കൺസൾട്ടൻസി ഫീസായി നൽകുകയാണ് ഇടതുസർക്കാർ. വലിയൊരു അഴിമതി കെ റെയിൽ പദ്ധതിക്ക് പിന്നിൽ അരങ്ങേറുകയാണ് എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്-ചെന്നിത്തല പറഞ്ഞു.

കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം കടുപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. കെ റെയിലിന് കല്ല് നാട്ടുന്നതിനെതിരെയുള്ള ജനകീയ പ്രതിഷേധം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News