കെ- റെയിൽ : കോട്ടയത്ത് നാട്ടുകാരുടെ പ്രതിഷേധം
സർവെ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു
Update: 2022-01-24 09:33 GMT
കെ റയിലിനെതിരെ കോട്ടയം ഞീഴൂരിൽ പ്രതിഷേധം. സർവെ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു. സമര സമിതിയുടെ നേതൃത്വത്തിൽ വാഹനത്തിന് മുന്നിൽ കിടന്നാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് കല്ലിടാൻ എത്തിയ സംഘം തിരികെ പോയി.
Summary : K-Rail: Protest by locals in Kottayam