കേരളത്തിൽ കെ-റെയിൽ വരില്ല, കേന്ദ്രം അനുമതി നൽകില്ല: ഇ.ശ്രീധരൻ

കെ-റെയിൽ ഉപേക്ഷിച്ചുവെന്ന് പറഞ്ഞാൽ കേന്ദ്രവുമായി ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയാറാണ്

Update: 2025-03-22 10:01 GMT
Editor : Jaisy Thomas | By : Web Desk
E Sreedharan
AddThis Website Tools
Advertising

പാലക്കാട്: സിൽവർ ലൈൻ പദ്ധതി നിലവിലെ രീതിയിൽ നടക്കില്ലെന്ന് . ശ്രീധരൻ. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ല . സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാൽ കൂടുതൽ പ്രയോജനകരമായ ബദൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കേന്ദ്ര സർക്കാരുമായി സംസാരിക്കുമെന്ന് ശ്രീധരൻ വ്യക്തമൊക്കി.

കെ-റെയിലുമായി മുന്നോട്ട് പോകുമെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെ തള്ളിയാണ് ശ്രീധരൻ രംഗത്ത് എത്തിയത് . കെ-റെയിലിന് കേന്ദ്ര സർക്കാർ അനുമതി നൽകില്ല എന്ന് ശ്രീധരൻ പറയുന്നു . പദ്ധതിയുടെ രൂപരേഖ കേരളത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കും. കേരളം കെ-റെയിലിൽ നിന്നും പിന്മാറിയെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചാൽ ബദൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുമെന്ന് അദ്ദേഹം പറയുന്നു. ബദൽ പദ്ധതിയുടെ രൂപരേഖ , കേരളത്തിന് കൂടുതൽ അനുയോജ്യമായിരിക്കും. ഇത് നടപ്പിലാക്കുന്നതിന് പിന്തുണ നൽകമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കെ-റെയിലിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ആദ്യ ഘട്ടം മുതൽ നടക്കുന്നതെന്ന് ഇടത് സംഘടനകൾ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News