'കൈവശമുള്ള അനർഹസ്ഥാനങ്ങൾ സമൂഹം അറിയുമെന്ന വേവലാതി ആണോ സുകുമാരൻ നായർക്ക്?'; ജാതി സെൻസസിൽ മുൻ എം.പി സോമപ്രസാദ്

'എൻ.എസ്.എസ് സ്ഥാപനങ്ങളിൽ സമുദായത്തിലെ പാവപ്പെട്ടവരായ എത്രപേർക്ക് ജോലി നൽകി എന്ന കണക്ക് വ്യക്തമാക്കണം.'

Update: 2023-10-17 08:30 GMT
Editor : Shaheer | By : Web Desk

കെ. സോമപ്രസാദ്

Advertising

കൊല്ലം: ജാതി സെൻസസിന് എതിരായ സുകുമാരൻ നായരുടെ നിലപാടിനെതിരെ രാജ്യസഭ മുൻ എം.പി അഡ്വ. കെ. സോമപ്രസാദ്. കൈവശമുള്ള അനർഹമായ സ്ഥാനങ്ങൾ സമൂഹം അറിയുമോ എന്ന വേവലാതി ആണോ സുകുമാരൻ നായർക്കെന്ന് അറിയില്ലെന്ന് 'മീഡിയവണിന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമാണ് സോമപ്രസാദ്.

ജാതി സെൻസസിനെതിരെ സുകുമാരൻ നായർ സ്വീകരിക്കുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ പരിഗണന ലഭിക്കുന്നതിനു വേണ്ടിയാണ് ജാതി സെൻസസ് നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമല്ല ജാതി സെൻസസിനു പിന്നിലുള്ളത്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറയുന്നതെന്നും സോമപ്രസാദ് വിമർശിച്ചു.

Full View

സാമ്പത്തിക സംവരണം വന്നതോടെ എല്ലാ വിഭാഗക്കാരും സംവരണപരിധിയിലാണ്. എൻ.എസ്.എസ് സ്ഥാപനങ്ങളിൽ സമുദായത്തിലെ പാവപ്പെട്ടവരായ എത്രപേർക്ക് ജോലി നൽകി എന്ന കണക്ക് വ്യക്തമാക്കണം. കൈവശമുള്ള അനർഹമായ സ്ഥാനങ്ങൾ സമൂഹം അറിയുമോ എന്ന വേവലാതി ആണോ സുകുമാരൻ നായർക്ക് എന്നും സോമപ്രസാദ് ചോദിച്ചു.

Summary: Former Rajya Sabha MP Adv K Somaprasad criticizes NSS's Sukumaran Nair's stand against caste census

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News