"എന്നെ അകത്തിട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷനാണ് വാഗ്‌ദാനം"; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്‌തെന്നാണ് സുധാകരന്റെ ആരോപണം

Update: 2023-07-12 14:00 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്‌തെന്നാണ് സുധാകരന്റെ ആരോപണം. കേസിൽ തന്നെ ജയിലിനകത്തിട്ടാൽ പ്രൊമോഷൻ നൽകാം എന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയതായി സുധാകരൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മോഹവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. 

പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ സുധാകരൻ അന്വേഷണം നേരിടുന്നത്. നേരത്തെ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌ത്‌ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യമുള്ളതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് നടത്തിവരുന്നത്. സംസ്ഥാനവ്യാപകമായി മാർച്ച് അടക്കം കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. 

പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൺസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു സുധാകരന്റെ ചോദ്യം ചെയ്യലും അറസ്റ്റും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News