ഒരു ഗ്രൂപ്പില്‍ നിന്നും ലിസ്റ്റ് വാങ്ങിയല്ല ഡിസിസി പ്രസിഡന്‍റിനെ തീരുമാനിക്കുന്നതെന്ന് കെ. സുധാകരന്‍

അതേസമയം ഡിസിസി പുനഃസംഘടനയില്‍ അതൃപ്തിയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നു.

Update: 2021-08-14 11:10 GMT
Editor : Nidhin | By : Web Desk
Advertising

ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടികയിൽ എഐസിസി ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. എല്ലാ നേതാക്കളോടും സംസാരിച്ചാണ് പട്ടിക തയാറാക്കിയത് .പ്രവർത്തക വികാരം മാനിച്ചാണ് പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പെന്നും കെ.സുധാകരന്‍ പറഞ്ഞു

ഒരു ഗ്രൂപ്പിൽ നിന്നും ലിസ്റ്റ് വാങ്ങിയിട്ടില്ല. പട്ടികയിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തി ഉണ്ടാവാൻ സാധ്യതയില്ലെന്നും കെ. സുധാകരൻ ഡൽഹിയിൽ പറഞ്ഞു.

നേരത്തെ ലിസ്റ്റിൽ അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തു വന്നിരുന്നു. പിന്നാലെ പുനഃസംഘടനാ ചർച്ചയിൽ നിന്ന് മാറ്റി നിർത്തിയതിൽ കെ.പി.സി.സി മുൻ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിഷേധവുമായി രംഗത്ത് വന്നു. ലിസ്റ്റ് കൈമാറുന്നതിന് തൊട്ട് മുമ്പാണ് കെ. സുധാകരൻ വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി ഹൈക്കമാൻഡിനെ പരാതി അറിയിച്ചു. കെ. സുധാകരനെയും മുല്ലപ്പള്ളി രാമചന്ദ്രൻ അതൃപ്തി അറിയിച്ചു.


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News