'കടൽ താണ്ടിയവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കേണ്ട'; സുധാകരൻ ക്രൈംബ്രാഞ്ച് ഓഫീസിൽ

ജീവിതത്തിൽ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. ആരെയും ദുരുപയോഗം ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു

Update: 2023-06-23 06:55 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിൽ ചോദ്യം ചെയ്യലിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. ഇന്ന് രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസിൽ സുധാകരനെ ചോദ്യംചെയ്യുക. കോടതിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ നിഷ്പ്രയാസം സാധിക്കുമെന്നും സുധാകരൻ പറഞ്ഞു. 

ജീവിതത്തിൽ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല. അറസ്റ് ചെയ്യുമെങ്കിൽ ചെയ്യട്ടേ ജാമ്യമുണ്ട്. കടൽ താണ്ടിയ തന്നെ കയ് തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു. 

പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൺസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. എന്നാൽ, ക്രൈം ബ്രാഞ്ച് എത്ര ചോദ്യങ്ങൾ തയാറാക്കിയാലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സുധാകരൻ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News