റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികൾക്ക് ഷെല്ലാക്രമണത്തിൽ ഗുരുതര പരിക്ക്
ഇരുവരെയും നാട്ടിലേത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റ വിവരം ബന്ധുക്കളെ അറിയിക്കുന്നത്
Update: 2025-01-08 16:19 GMT
മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികളായ യുവാക്കൾക്ക് യുദ്ധത്തിൽ പരിക്കേറ്റതായി വിവരം. കുട്ടനല്ലൂർ സ്വദേശി ബിനിൽ, കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. യുക്രൈൻ ഷെല്ലാക്രമണത്തിൽ പരിക്കേറ്റതായി ജെയിൻ വാട്ട്‌സാപ്പിലൂടെ വീട്ടുകാരെ അറിയിച്ചു.
ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് പരിക്കുപറ്റിയ വിവരം ബന്ധുക്കളെ അറിയിച്ചത്.
വാർത്ത കാണാം-