മുനമ്പം: കബളിപ്പിക്കപ്പെട്ട കുടുംബങ്ങളെ നിലയ്ക്കൽ മാതൃകയിൽ പുനരധിവസിപ്പിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

വഖഫ് ഭൂമി ക്രയവിക്രയം നടത്തിയ ഫാറൂഖ് കോളജിന്റെ നടപടി അന്വേഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Update: 2025-01-08 12:57 GMT
Advertising

കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ മുനമ്പം വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. ഭൂമി ക്രയവിക്രയം നടത്തിയ ഫാറൂഖ് കോളജിന്റെ നടപടി അന്വേഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ആധാരത്തിൽ ഉൾപ്പെടുത്തിയ വ്യവസ്ഥകളെ ദുർവിനിയോഗം ചെയ്താണ് സ്ഥലം വിൽപ്പന നടത്തിയത്. ഇത് മൂലം പാവപ്പെട്ടവർ കബളിപ്പിക്കപ്പെടുകയായിരുന്നു. വഖഫ് ഭൂമി സമ്പൂർണമായി സംരക്ഷിക്കണം ഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ടവരെ സർക്കാർ പുനരധിവസിപ്പിക്കണം. വിദ്വേഷ പ്രചാരണങ്ങൾ ഇല്ലാതാക്കാൻ നിലയ്ക്കൽ മാതൃകയിൽ കുടുംബങ്ങളെ റവന്യൂ ഭൂമിയിൽ പുനരധിവസിപ്പിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News