22 വർഷത്തിന് ശേഷം ജയിൽമോചനം: മണിച്ചനെ സ്വീകരിക്കാനെത്തി എസ്എൻഡിപി നേതാക്കൾ
2000ലാണ് നാടിനെ നടുക്കിയ കല്ലുവാതുക്കൽ മദ്യദുരന്തമുണ്ടാകുന്നത്
Update: 2022-10-21 07:49 GMT
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ ഏഴാം പ്രതി മണിച്ചൻ ജയിൽ മോചിതനായി. 22 വർഷത്തിന് ശേഷം മോചിതനായ മണിച്ചനെ എസ്എൻഡിപി നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
2000ലാണ് നാടിനെ നടുക്കിയ കല്ലുവാതുക്കൽ മദ്യദുരന്തമുണ്ടാകുന്നത്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തക്കേസിൽ മണിച്ചന് ജീവപര്യന്തത്തിന് പുറമെ 43 വർഷം തടവും കോടതി വിധിച്ചു.
മണിച്ചനെ മോചിപ്പിക്കാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ സുപ്രിം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ജയിൽ മോചനം. മദ്യദുരന്തത്തിന്റെ വാർഷിക ദിനത്തിലാണ് ജയിൽമോചനം എന്നതും ശ്രദ്ധേയമാണ്.