നാളെ നവകേരള സദസ്സിൽ മാറ്റമില്ല; ഞായറാഴ്ച കാനത്തിന്‍റെ സംസ്‌കാരചടങ്ങിനുശേഷം
കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്
കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ നാളത്തെ നവകേരള സദസ്സിൽ മാറ്റമില്ല. മറ്റന്നാൾ അദ്ദേഹത്തിന്റെ സംസ്‌കാരത്തിനു ശേഷമാകും സദസ്സ് തുടങ്ങുക.
കാനത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്.
നാളത്തെ പരിപാടികൾ നേരത്തെ നിശ്ചയിച്ച സമയക്രമത്തിനനുസരിച്ചു നടക്കും. സംസ്‌കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരിക്കും നവകേരള സദസ്സ് തുടങ്ങുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കും. തുടർന്ന് 3.30ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, 6.30ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.
Summary: CPI state secretary Kanam Rajendran's death leaves no change in tomorrow's NavaKerala Sadass schedules