കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി. ലിറ്റ്‌, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം

ഡി. ലിറ്റ്‌ നൽകണമെന്ന പ്രമേയം സിൻഡിക്കേറ്റിൽ വന്നെങ്കിലും ഒരു വിഭാഗം അംഗങ്ങൾ എതിർത്തു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Update: 2022-09-06 13:01 GMT
Advertising

തേഞ്ഞിപ്പലം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ്‌ നൽകുന്നതിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം. ഇടതുപക്ഷ അനുകൂലിയായ സിൻഡിക്കേറ്റ് അംഗം അബ്ദുറഹീം ആണ് വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്.

എന്നാൽ ഇതിനെ ഇടത് അംഗങ്ങൾ തന്നെ എതിർക്കുകയായിരുന്നു. പ്രമേയം പിൻവലിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും വി.സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

തർക്കത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡി. ലിറ്റ്‌ നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News