'പണി' സിനിമാ മോഡലിൽ കൊച്ചിയിൽ അതിക്രമം; വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കാപ്പാ കേസ് പ്രതി ആക്രമിച്ചു
പെൺകുട്ടിയുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്
Update: 2025-03-21 04:54 GMT


കൊച്ചി: തൃക്കാക്കരയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കാപ്പാ കേസ് പ്രതി ആക്രമിച്ചത് 'പണി' സിനിമ മോഡലിലെന്ന് മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീരാജ് അതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.പെൺകുട്ടിയുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി വീടിനു പുറത്തെത്തിച്ച് കാല് തല്ലിയൊടിച്ചു.
'പണി' സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്ന് ശ്രീരാജ് പൊലീസിന് മൊഴി നൽകി. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആക്രമിക്കപ്പെട്ട ആളുടെ വാട്സാപ്പിൽ സ്റ്റാറ്റസാക്കുകയും ചെയ്തു. ശ്രീരാജിനെ കഴിഞ്ഞദിവസം കാപ്പാ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.